Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTസി.പി.ഐ നേതാക്കൾ അവശിഷ്ടം ഒപ്പിയെടുക്കാൻ നടക്കുന്നത് ലജ്ജാകരം ^എം. ഹംസ
text_fieldsbookmark_border
സി.പി.ഐ നേതാക്കൾ അവശിഷ്ടം ഒപ്പിയെടുക്കാൻ നടക്കുന്നത് ലജ്ജാകരം -എം. ഹംസ *കരുത്ത് കാട്ടി സി.പി.എം റാലി * രണ്ട് 'ഉറുമ്പുകളെ' പുറത്താക്കിയത് പാർട്ടിയെ തകർക്കാൻ ശ്രമിച്ചതിനാൽ പത്തിരിപ്പാല: ചില സി.പി.ഐ നേതാക്കൾ അവശിഷ്ടങ്ങൾ ഒപ്പിയെടുക്കാൻ നടക്കുന്നത് ലജ്ജാകരമാെണന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ എം. ഹംസ. അവശിഷ്ടം നാറുമെന്നും അവയുമായി ഞങ്ങളോടൊപ്പം വരരുതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മണ്ണൂർ കാവ് മൈതാനിയിൽ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹംസ. പാർട്ടിയെ തകർക്കാനുള്ള ശ്രമത്തെ തുടർന്നാണ് രണ്ട് ഉറുമ്പുകളെ പുറത്താക്കിയത്. പാർട്ടിയെ വെല്ലുവിളിച്ച് പാർട്ടിയേക്കാൾ വലുതാണെന്ന് സ്വയം തോന്നിയാൽ അത്തരം പ്രവണത അനുവദിക്കില്ല. മുൻകാല നേതാവായ ഗൗരിയമ്മയുടെ കാര്യം എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റ് പാർട്ടി വിട്ടാൽ ബലൂണിലെ കാറ്റ് പോയ അവസ്ഥയാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി ടി.ആർ. ശശി അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് എത്തിയ സജിത്, ശരത്, സജിത്, നൗഫൽ എന്നിവർക്ക് സ്വീകരണം നൽകി. കെ.വി. വിജയദാസ് എം.എൽ.എ, അബ്ദുൽ ഖാദർ, പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ഏരിയ കമ്മിറ്റി അംഗം മധുസൂദനുണ്ണി, കെ.ആർ. ഗോപാലൻ, ഒ.എം. മുരളി, പീതാംബരൻ, വി. മോഹനൻ, സെയ്തലവി, എൻ.ആർ. കുട്ടികൃഷ്ണൻ, ഷൺമുഖൻ, വിശ്വം, സത്യജിത്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കരുത്ത് തെളിയിക്കുന്നതിനായി വൻ ഒരുക്കവുമായായിരുന്നു റാലി സംഘടിപ്പിച്ചത്. 20 ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു, ബാൻഡ് വാദ്യം, നാസിക് ഡോൾ, ചെണ്ടമേളം തുടങ്ങിയ വാദ്യമേളങ്ങൾക്ക് പിറകിൽ വനിതകളുടെയും യുവാക്കളുടെയും നേതൃത്വത്തിൽ റെഡ് വളൻറിയർ മാർച്ച് നടന്നു. മണ്ണൂർ ഒന്നാം മൈലിൽ നിന്നാരംഭിച്ച റാലിയിൽ വൻ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കാവ് മൈതാനിയിലായിരുന്നു പൊതുസമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story