Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTസ്ഥലം ൈകയേറിയെന്ന പരാതി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയില്ല
text_fieldsbookmark_border
ഒറ്റപ്പാലം: തൊഴിലുറപ്പുപദ്ധതി പ്രകാരം നടന്ന പ്രവൃത്തിയിൽ സ്ഥലം ൈകയേറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അപാകത ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തൊഴിലാളികളുടെ കൂലി അവരുടെ സമ്മതത്തോടെ റദ്ദു ചെയ്തതായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്. അതേസമയം, നിർവഹണ ഉദ്യോഗസ്ഥെൻറ അശ്രദ്ധമൂലം സംഭവിച്ച അപാകതക്ക് തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരനായ അമ്പലപ്പാറ ഐ.ടി. പ്രദീപ്കുമാർ പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും പരാതി നൽകി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ നാലാം വാർഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നടത്തിയ ജൈവ വേലിയുടെ നിർമാണമാണ് പരാതിക്കിടയാക്കിയത്. ഈ പ്രവൃത്തിക്കിടയിൽ പരാതിക്കാരെൻറ സ്ഥലം ൈകയേറിയിട്ടുണ്ടെന്ന ആക്ഷേപം ബ്ലോക്ക് ജോയൻറ് ബി.ഡി.ഒ, അക്രഡിറ്റഡ് എൻജിനീയർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി പരാതിക്കാരന് പഞ്ചായത്ത് സെക്രട്ടറി അയച്ച മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ വേതനം അവരുടെ സമ്മതത്തോടെ റദ്ദു ചെയ്തതായും മറുപടിയിൽ അറിയിച്ചിട്ടുള്ളത്. എന്നാൽ, ജൈവവേലി പൂർവസ്ഥിതിയിൽ ക്രമീകരിക്കണമെന്നും തൊഴിലാളികളുടെ വേതനം തടയുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദീപ്കുമാർ വീണ്ടും പഞ്ചായത്തിന് പരാതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story