Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTവള്ളത്തോൾ സ്മാരക ജലോത്സവം: ചുള്ളിക്കാടൻ ജലരാജാവ്
text_fieldsbookmark_border
പുറത്തൂർ: പടിയത്ത് കുഞ്ഞിമോൻ ഹാജി റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മഹാകവി വള്ളത്തോൾ സ്മാരക ജലോത്സവത്തിൽ കടവനാട് സ്റ്റാർ ക്ലബിെൻറ ചുള്ളിക്കാടനും മൈനർ വിഭാഗത്തിൽ ചാവക്കാട് പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മയും ജലരാജാക്കന്മാരായി. മേജർ വിഭാഗത്തിൽ പടിഞ്ഞാറക്കര നവജീവൻ ക്ലബിെൻറ സാഗരറാണി രണ്ടും പുറങ്ങ് ഫിറ്റ്വെൽ സ്പോർട്സ് ക്ലബിെൻറ കായൽകുതിര മൂന്നും സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ പുറത്തൂർ യുവധാര കലാസാംസ്കാരിക വേദിയുടെ യുവധാരയും കാഞ്ഞിരമുക്ക് നവരശ്മി ക്ലബിെൻറ സൂപ്പർ ജെറ്റും രണ്ടും മൂന്നും സ്ഥാനം നേടി. ജലോത്സവം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. വി. അബ്ദുറഹ്മാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും മന്ത്രി വിതരണം ചെയ്തു. തിരൂർ-പൊന്നാനി പുഴയിൽ നടന്ന മത്സരം കാണാൻ വൻ ജനാവലി എത്തിയിരുന്നു. ഫോട്ടോ: Tir ML1, Tir ML2 വള്ളത്തോൾ സ്മാരക ജലോത്സവത്തിൽ കടവനാടിെൻറ ചുള്ളിക്കാടൻ മേജർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story