Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTയുവാവിനെ പിടികൂടാൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ; തൃശൂർ റേഞ്ച് ഐ.ജി അേന്വഷിക്കും
text_fieldsbookmark_border
തിരൂർ: യുവാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ അേന്വഷണത്തിന് ഉത്തരവിട്ടു. തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്ത് കുമാറിനാണ് അേന്വഷണ ചുമതല. വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ തിരൂർ പൂക്കയിൽ സ്വദേശി അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കാണിച്ച അക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് സംഭവത്തിൽ വിശദമായ അേന്വഷണം നടത്താൻ നിർദേശം നൽകിയത്. ഒക്ടോബർ ഒമ്പതിനാണ് മദ്റസയിലേക്ക് പോയ വിദ്യാർഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന പരാതിയിൽ റഷീദിനെ പ്രായമായ മാതാപിതാക്കളുടെ മുന്നിലിട്ട് വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് പിടികൂടിയത്. പൊലീസ് വീട്ടിലെത്തി വാതിൽ തകർക്കുന്നതും വീട്ടുകാരുടെ മുന്നിലിട്ട് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രായമായ മാതാപിതാക്കളെത്തി തടയാൻ ശ്രമിക്കുമ്പോൾ പൊലീസ് എതിർക്കുന്നതും അവരുടെ മുന്നിലിട്ട് മർദിക്കുന്നതും കാണാം. വിഡിയോ പുറത്തായതോടെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, അറസ്റ്റ് ചെയ്യാനെത്തിയത് നിയമം പാലിച്ചുകൊണ്ടുതന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story