Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTകോൺഗ്രസിൽനിന്ന് അനുകൂല മറുപടിയുണ്ടായില്ല ^-ലീഗ്
text_fieldsbookmark_border
കോൺഗ്രസിൽനിന്ന് അനുകൂല മറുപടിയുണ്ടായില്ല -ലീഗ് കരുവാരകുണ്ട്: പഞ്ചായത്തിലെ അവിശ്വാസ പ്രമേയ വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായും പ്രാദേശിക നേതൃത്വവുമായും കൂടിയാലോചിച്ചെടുത്ത ഫോർമുല ഡി.സി.സി പ്രസിഡൻറിനെ ബോധ്യപ്പെടുത്തിയിരുന്നെന്നും എന്നാൽ, അനുകൂല മറുപടിയുണ്ടായില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്. ലീഗ് എം.എൽ.എയാണ് യു.ഡി.എഫ് ധാരണ പൊളിച്ചതെന്ന ആരോപണം ശരിയല്ല. അവിശ്വാസ പ്രമേയത്തെ പിന്തുണക്കുക വഴി തങ്ങളുടെ കോൺഗ്രസ് വിരോധം കപടമാണെന്നും തങ്ങൾ യെച്ചൂരി വിഭാഗം സി.പി.എമ്മാണെന്നും കരുവാരകുണ്ടിലെ സി.പി.എം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ലീഗിന് ധാരണ നടപ്പാക്കാനായില്ല- -കോൺഗ്രസ് കരുവാരകുണ്ട്: എ.പി. അനിൽകുമാർ എം.എൽ.എയുമായി പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളുണ്ടാക്കിയ ധാരണ അവർക്ക് നടപ്പാക്കാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ്. അവിശ്വാസപ്രമേയം പിൻവലിച്ചാൽ നവംബർ ഒന്നോടെ പ്രസിഡൻറ് രാജിവെക്കാമെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും എത്ര മാസം പ്രസിഡൻറ് പദവി തങ്ങൾക്ക് നൽകുമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ അതംഗീകരിക്കാനായില്ലെന്നും പ്രകാശ് അറിയിച്ചു. ലീഗ് നേതൃത്വം സഹകരിച്ചാൽ യു.ഡി.എഫ് ഉണ്ടാക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story