Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവള്ളത്തോൾ സ്മാരക...

വള്ളത്തോൾ സ്മാരക വള്ളംകളി നാടിെൻറ ഉത്സവമായി

text_fields
bookmark_border
പുറത്തൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തി​െൻറയും തിരൂർ താലൂക്കിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തിയ പടിയത്ത് കുഞ്ഞിമോൻ ഹാജി റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മഹാകവി വള്ളത്തോൾ സ്മാരക ജലോത്സവം നാടി​െൻറ ഉത്സവമായി മാറി. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പെതന്നെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് തിരൂർ പൊന്നാനി പുഴയുടെ ഇരുകരകളിലും തടിച്ചുകൂടിയത്. പലരും കുടുംബസമേതം തോണികളിലാണ് മത്സരം കാണാൻ എത്തിയത്. ജലോത്സവം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മേജർ, മൈനർ ഇനത്തിൽ 15 വള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ചടങ്ങിൽ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ, പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സുധാകരൻ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് അധ്യക്ഷ അനിത കിഷോർ, പഞ്ചായത്ത് അംഗങ്ങളായ പ്രീത പുളിക്കൽ, അനിത കണ്ണത്ത്, നിഷ കറുകയിൽ, സി.പി. ഹംസക്കോയ, കെ.വി. ഷെരീഫ്, സി.എം. പുരുഷോത്തമൻ, സി.എം. വിശ്വനാഥൻ, പ്രസാദ്, സരസ്വതി ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.എം. ഹനീഫ, പി.കെ. ബാബുരാജ്, പി. അബ്ദുൽ റഹീം, ബീച്ച് മാനേജർ സലാം താണിക്കാട്, പടിയത്ത് സീതി, അബ്ദുൽ കരീം പള്ളിക്കലകത്ത് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ സ്വാഗതവും കൺവീനർ എം. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. തിരൂർ അഡീഷനൽ എസ്.ഐ ബാബുവി​െൻറ നേതൃത്വത്തിൽ പൊലീസ് കരയിലും പൊന്നാനി തീരദേശ പൊലീസ് സേന പുഴയിലും സുരക്ഷ ഒരുക്കി. പുറത്തൂർ ആശുപത്രിയിലെ ഡോ. അഷറി​െൻറ നേതൃത്വത്തിൽ മെഡിക്കൽ സംഘവും തിരൂരിൽനിന്ന് ഫയർഫോഴ്‌സും പ്രദേശത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story