Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വിസ്​ മത്സരം;...

ക്വിസ്​ മത്സരം; എടരിക്കോട് സ്​കൂൾ ജേതാക്കൾ

text_fields
bookmark_border
മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളന ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് ടീമുകൾ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. പ്ലസ് വൺ സയൻസ് വിദ്യാർഥികളായ ടി.പി. മുഹമ്മദ് ഫഹീം, കെ. മുഹമ്മദ് സഫ്വാൻ എന്നിവർ ഒന്നും പത്താതരം വിദ്യാർഥികളായ എം.കെ. ജംഷീദ്, കെ. മുഹമ്മദ് ഇർഫാൻ എന്നിവർ രണ്ടും മൂർക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസിലെ പത്താംതരം വിദ്യാർഥി സെനിൻ അഹ്മദ്, ഒമ്പതാംതരം വിദ്യാർഥി വി.പി. തൗഫീഖ് അഹ്മദ് എന്നിവർ മൂന്നും സ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം 10,000, 5,000, 3,000 രൂപയും േട്രാഫിയുമാണ് സമ്മാനം. അബ്ദുല്ലത്തീഫ് നഹ ക്വിസ് മാസ്റ്ററായി. ഏറനാട് നോളജ് സിറ്റി, മലബാർ അക്കാദമിക് സിറ്റി ഉടമ സി.പി. ബാവ ഹാജി, കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ജില്ല ഓഫിസർ സി. ഉദയകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മാണൂർ മലബാർ ഡ​െൻറൽ കോളജിൽ പഠനത്തിന് 25,000 രൂപയുടെ സ്കോളർഷിപ് സി.പി. ബാവ ഹാജി പ്രഖ്യാപിച്ചു. മലപ്പുറം പ്രസ്ക്ലബ് പ്രസിഡൻറ് ഐ. സമീൽ, സെക്രട്ടറി സുരേഷ് എടപ്പാൾ, സമീർ കല്ലായി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story