Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈവരി ലോറിയിടിച്ച്​...

കൈവരി ലോറിയിടിച്ച്​ തകർന്നു; കുമ്മന്തൊടി പാലത്തിൽ സുരക്ഷ ഭീഷണി

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽപീടിക- പടിക്കൽ റോഡിലെ കുമ്മന്തൊടി പാലത്തിൽ ചരക്കുലോറിയിടിച്ച് തകർന്ന പാലത്തി​െൻറ കൈവരിയിൽ താൽക്കാലിക സംവിധാനം ഒരുക്കാത്തത് ഭീഷണി ഉയർത്തുന്നു. സെപ്റ്റംബറിലാണ് കൈവരി തകർന്നത്. പാലത്തിലേക്ക് കയറിയതിനിടെ എതിരെനിന്ന് മറ്റൊരു വാഹനം വരുന്നതുകണ്ട് ലോറി വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഒരു വാഹനത്തിന് പോവാൻമാത്രം വീതിയുള്ള പാലമാണിത്. പി. അബ്ദുൽ ഹമീദ് എം.എൽ.എയും പിന്നീട് പൊതുമരാമത്ത് അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. കൈവരികൾ ഉടൻ നവീകരിക്കുമെന്ന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും മുള കൊണ്ടുപോലും താൽക്കാലിക കൈവരികൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ചെറിയ വാഹനങ്ങളും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോവുന്നത്. CAPTION ലോറിയിടിച്ച് തകർന്ന കുമ്മന്തൊടി പാലത്തി​െൻറ കൈവരികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story