Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpg16

mpg16

text_fields
bookmark_border
കപ്പലുകളുടെ ദിശ മാറി സഞ്ചാരം; ഭീതിയോടെ മത്സ്യബന്ധന ബോട്ടുകൾ പൊന്നാനി: കടൽ നിയമങ്ങളും തീരസുരക്ഷയും ലംഘിച്ച് വിദേശ കപ്പലുകളുടെ അതിർത്തി ലംഘിച്ചുള്ള സഞ്ചാരം അപകടം വിളിച്ചുവരുത്തുന്നു. ഇത്തരത്തിൽ അതിർത്തി ലംഘിച്ചുള്ള കപ്പലോട്ടം നിരവധി ജീവനുകൾ അപഹരിച്ച സാഹചര്യത്തിലാണ് വിദേശ കപ്പലുകളുടെ കടന്നുകയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബേപ്പൂരിന് സമീപം കപ്പലിടിച്ച് നാലു ജീവനുകൾ പൊലിഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് പൊന്നാനി ഭാഗത്തെ പുറംകടലിൽ മത്സ്യത്തൊഴിലാളികൾ കപ്പലിടിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വിദേശ കപ്പലുകൾക്ക് മറ്റൊരു രാജ്യാതിർത്തിയിലേക്ക് പ്രവേശിക്കണമെങ്കിൽ തുറമുഖ വകുപ്പി​െൻറ അനുമതി വേണം. കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് ഓരോ രാജ്യത്തി​െൻറയും സമുദ്രത്തിലെ സ്വതന്ത്ര പാത. ഒരു നോട്ടിക്കൽ മൈൽ ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. കരയിൽനിന്ന് 23 കിലോമീറ്ററാണ് ഓരോ രാജ്യത്തി​െൻറയും സമുദ്രാതിർത്തി. കരയിലെ നിയമങ്ങളാണ് 12 നോട്ടിക്കൽ മൈലിന് പരിധിയിൽ വരിക. ഇത് ലംഘിച്ചാണ് പല കപ്പലുകളും കപ്പൽ ചാലുകളിൽ പ്രവേശിക്കുന്നത്. സ്ഥിരമായി കപ്പലുകൾ ഉപയോഗിക്കുന്ന കപ്പൽ ചാലുകൾക്ക് പുറമെ മറ്റു വഴികളിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതാണ് അപകടങ്ങൾക്കിടയാകുന്നത്. കപ്പലുകൾ റഡാർ സ്റ്റിയറിങ് സംവിധാനമുപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാൽ, അതിർത്തി ലംഘിക്കുന്ന കപ്പലുകൾക്കെതിരെ വരുന്ന മത്സ്യബന്ധന യാനങ്ങളെ കാണുമ്പോൾ പെെട്ടന്ന് തിരിക്കാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിൽ കപ്പലുകൾ വരുമ്പോൾ ബോട്ടുകൾ സ്വമേധയാ വഴി മാറ്റണമെന്നാണ് നിയമം. കപ്പലുകളിൽ സിഗ്നൽ, കൊടികൾ, വിളക്കുകൾ തുടങ്ങിയ വ്യത്യസ്ത മുന്നറിയിപ്പ് സൂചികകൾ സ്ഥാപിക്കണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. മറൈൻ എൻഫോഴ്സ്മ​െൻറി​െൻറ നിരീക്ഷണം ഇന്ത്യൻ സമുദ്രങ്ങളിലുണ്ട്. കൂടാതെ തുറമുഖത്ത് വിദേശ കപ്പൽ പ്രവേശിക്കുന്നതിന് നിബന്ധനകളും ഏറെയാണ്. 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെ കടലിൽ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണി​െൻറ പരിധിയിൽ വരുന്ന പ്രദേശമാണ്. ഈ ഭാഗത്ത് അതത് രാജ്യങ്ങളുടെ ബോട്ടുകൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താൻ അനുമതിയുള്ളൂ. എന്നാൽ, ഇതിനിടയിൽ കപ്പൽ ചാലി​െൻറ ദിശ ലംഘിക്കുന്ന കപ്പലുകളെ നിയന്ത്രിക്കാൻ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story