Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദക്ഷിണേന്ത്യൻ...

ദക്ഷിണേന്ത്യൻ റസ്​ലിങ്​ ചാമ്പ്യൻഷിപ്പിൽ കരുത്ത്​ തെളിയിച്ച് റോസ് മരിയ

text_fields
bookmark_border
പെരിന്തൽമണ്ണ: സേലത്ത് നടന്ന എട്ടാമത് ദക്ഷിണേന്ത്യൻ സീനിയർ റസ്ലിങ് (പെൺ -76 കിലോ) ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് റോസ് മരിയ അഭിമാനമായി. കേരളത്തിനുവേണ്ടി ഗോദയിലിറങ്ങിയ പരിയാപുരം സ്വദേശിനി ഫൈനലിൽ 8-0 എന്ന സ്കോറിനാണ് എതിരാളിയെ മലർത്തിയടിച്ചത്. പാറ്റ്നയിൽ നവംബറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും ഈ മിടുക്കി യോഗ്യത നേടി. കഴിഞ്ഞവർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ റോസ് മരിയ ഇത്തവണ സ്വർണ പ്രതീക്ഷയിലാണ്. ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലനം. ആറ്റിങ്ങൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ റോസ് മരിയ പരിയാപുരം പുതുപ്പറമ്പിൽ സജി-ബിന്ദു ദമ്പതികളുടെ മകളാണ്. കേന്ദ്ര സർക്കാറി​െൻറ 'ഓപറേഷൻ ഒളിമ്പ്യ' ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറുവർഷത്തെ വിദഗ്ധ പരിശീലനമാണ് ഇതുവഴി നേടാനാവുക. പടം... ROSE MARIYA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story