Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:45 AM IST Updated On
date_range 22 Oct 2017 10:45 AM ISTകെ.പി.സി.സി കരട് പട്ടിക: മലപ്പുറത്ത് എ ഗ്രൂപ്പിന് മേൽക്കൈ
text_fieldsbookmark_border
മലപ്പുറം: ഹൈകമാൻഡ് അനുമതിക്കായി ജില്ലയിൽനിന്ന് സമർപ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ കരട് പട്ടികയിൽ എ ഗ്രൂപ്പിന് മേൽക്കൈ. 32 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി ഓരോ കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ 22 പേരെ എ ഗ്രൂപ്പിനും പത്തുപേരെ ഐ ഗ്രൂപ്പിനും ലഭിച്ചു. കെ. അബ്ദുല്ലക്കുട്ടി (കൊണ്ടോട്ടി), പി.പി. മൂസ (വാഴക്കാട്), മുൻ ഡി.സി.സി പ്രസിഡൻറ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് ഇ. മുഹമ്മദ് കുഞ്ഞി (എടവണ്ണ), മുൻമന്ത്രി ആര്യാടൻ മുഹമ്മദ് (നിലമ്പൂർ), കെ.പി.സി.സി സെക്രട്ടറി വി.എ. കരീം (എടക്കര), പി. വാസുദേവൻ (വണ്ടൂർ), ആര്യാടൻ ഷൗക്കത്ത് (കാളികാവ്), ഡോ. എം. ഹരിപ്രിയ (മഞ്ചേരി), സി. സേതുമാധവൻ (മേലാറ്റൂർ), ബെന്നി തോമസ് (മങ്കട), എം. വിജയകുമാർ (മലപ്പുറം), പി.എ. ചെറീത് (വേങ്ങര), എൻ.എ. കരീം (വള്ളിക്കുന്ന്), വി.എസ്. ജോയ് (പെരുവള്ളൂർ), എം.എൻ. കുഞ്ഞഹമ്മദ് ഹാജി (തിരൂരങ്ങാടി), യു.കെ. ഭാസി ( താനൂർ) കെ.ടി. അജ്മൽ (പൊൻമുണ്ടം), പദ്മിനി ഗോപിനാഥ് (തിരൂർ), പി. കൃഷ്ണൻ നായർ (കോട്ടക്കൽ), അഡ്വ. ശിവരാമൻ (കുറ്റിപ്പുറം), മുൻ എം.പി സി. ഹരിദാസ് (തവനൂർ), യു. അബൂബക്കർ (മംഗലം) എന്നിവരുടെ പേരാണ് എ ഗ്രൂപ് പട്ടികയിലുള്ളത്. കെ.വി. റൈഹാന (അരീക്കോട്), പറമ്പൻ റഷീദ് (പാണ്ടിക്കാട്), വി. ബാബുരാജ് (പെരിന്തൽമണ്ണ), എൻ.പി. മുഹമ്മദ് (അങ്ങാടിപ്പുറം), പി. ശങ്കരനാരായണൻ നമ്പൂതിരി (മൊറയൂർ), കെ.പി. അബ്ദുൽ മജീദ് (പറപ്പൂർ) എൻ. കുഞ്ഞിപ്പോക്കർ മാസ്റ്റർ (എടരിക്കോട്), യു.കെ. അഭിലാഷ് (പൊന്നാനി) പി.ടി. അജയ്മോഹൻ ( വെളിയങ്കോട് ) എന്നിവരാണ് ഐ ഗ്രൂപ്പ് പ്രതിനിധികൾ. കെ. മുരളീധരെൻറ നോമിനിയായി െഎ പാനലിൽ സെയ്തുമുഹമ്മദ് തങ്ങളും (തിരുനാവായ) ഇടംനേടി. ആര്യാടൻ മുഹമ്മദിനും യു.കെ. ഭാസിക്കും പുറമെ ഇവരുടെ മക്കളായ ആര്യാടൻ ഷൗക്കത്തും യു.കെ. അഭിലാഷും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. യു.കെ. ഭാസി എ ഗ്രൂപ്പിെൻറയും യു.കെ. അഭിലാഷ് ഐ ഗ്രൂപ്പിെൻറയും പാനലിലാണ്. ഡി.സി.സി പ്രസിഡൻറായതിനാൽ വി.വി. പ്രകാശും എം.എൽ.എ ആയതിനാൽ എ.പി. അനിൽകുമാറും കെ.പി.സി.സിയിലെത്തുമെന്നതിനാൽ പട്ടികയിലില്ല. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി അന്തിമപട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. അതേസമയം, അഡ്വ. ഫാത്തിമ റോഷ്ന, വി. സുധാകരൻ, എ.കെ. അബ്ദുറഹ്മാൻ, പി. ഇഫ്തിഖാറുദ്ദീൻ, റിയാസ് മുക്കോളി തുടങ്ങിയവർ തഴയപ്പെട്ടു. ഡി.സി.സി പുനഃസംഘടന വരുമ്പോൾ ഇവരെ ഉൾപ്പെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story