Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:42 AM IST Updated On
date_range 22 Oct 2017 10:42 AM ISTവിദ്യാർഥികളുടെ വരകളും വരികളുമായി 'ഊർജോത്സവം'
text_fieldsbookmark_border
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജിൽ നടന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഊർജോത്സവം വിദ്യാർഥി പ്രതിഭകളുടെ സംഗമവേദിയായി. ഊർജ സംരക്ഷണത്തെ പിന്തുണച്ച് വരകളും വരികളുമായി മുന്നൂറിൽപരം കുട്ടികളാണ് സംഗമത്തിൽ പങ്കാളികളായത്. സംസ്ഥാന ഊർജ വകുപ്പിന് കീഴിലെ എനർജി മാനേജ്മെൻറ് സെൻറർ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തിവരുന്ന 'സ്മാർട്ട് എനർജി' പ്രോഗ്രാമിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യു.പി, ഹൈസ്കൂൾ തലങ്ങളിലെ കുട്ടികളാണ് മത്സരത്തിൽ പെങ്കടുത്തത്. പ്രമുഖ പരിസ്ഥിതി സംഘടനയായ ഫ്രണ്ട്സ് ഓഫ് നേച്ചർ, പി.എസ്.എം.ഒ എൻ.എസ്.എസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് നേച്ചർ വൈസ് ചെയർമാൻ എം.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എനർജി മാനേജ്മെൻറ് സെൽ ജില്ല പരിശീലകൻ പി. സാബിർ ഊർജ സംരക്ഷണ സന്ദേശം നൽകി. സ്മാർട്ട് എനർജി പ്രോഗ്രാം വിദ്യാഭ്യാസ ജില്ല കോഒാഡിനേറ്റർ എം.എസ്. റഫീഖ് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. കബീറലി എന്നിവർ സംസാരിച്ചു. ഫോട്ടോ: പി.എസ്.എം.ഒ കോളജിൽ നടന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഊർജോത്സവം കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story