Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപജില്ല ശാസ്ത്രമേള...

ഉപജില്ല ശാസ്ത്രമേള സമാപിച്ചു

text_fields
bookmark_border
പെരുങ്ങോട്ടുകുറുശ്ശി: കുഴൽമന്ദം ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേള തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവയിൽ കുത്തനൂർ ഹയർ സെക്കൻഡറി ജേതാക്കളായി. വെള്ളിയാഴ്ച രാവിലെയാണ് ശാസ്ത്രമേള ആരംഭിച്ചത്. ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ 2430 പോയൻറും ഹൈസ്കൂൾ വിഭാഗത്തിൽ 4585 പോയൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 1852 പോയൻറും നേടിയാണ് കുത്തനൂർ ഹയർ സെക്കൻഡറി ചാമ്പ്യൻ പട്ടമണിഞ്ഞത്. യു.പി വിഭാഗത്തിൽ ശ്രീശബരി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പെരുങ്ങോട്ടുകുറുശ്ശി ഗവ. ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറി വിഭാഗത്തിൽ കുഴൽമന്ദം സി.എ ഹയർ സെക്കൻഡറിയും രണ്ടാം സ്ഥാനം നേടി. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മായ മുരളീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി.പി. ശാന്തി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story