Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:42 AM IST Updated On
date_range 22 Oct 2017 10:42 AM ISTമലമ്പുഴ പൊലീസ് സഹോദരങ്ങളെ മർദിച്ചെന്ന് ആരോപണം
text_fieldsbookmark_border
പാലക്കാട്: മലമ്പുഴ പൊലീസ് സ്റ്റേഷനിൽ സഹോദരങ്ങളെ പൊലീസ് മർദിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പരിക്കേറ്റ കടുക്കാംകുന്നം സ്വദേശികളായ വയനാട്ടുപുര രാധാകൃഷ്ണെൻറ മക്കളായ രാഹുൽ (23), രഞ്ജിത്ത് (20) എന്നിവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. വൈകീട്ട് മലമ്പുഴ എസ്.പി ലൈനിന് സമീപത്തെ ആമസോൺ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ ഇവരെ സ്പെഷൽ ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ഹോട്ടലിന് മുന്നിൽ വെച്ചുതന്നെ രഞ്ജിത്തിനെ മർദിക്കുകയും, ചോദ്യം ചെയ്തതിനാണ് രാഹുലിനെയും പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനത്തിനിരയായെന്ന് ഇരുവരും ആരോപിച്ചു. മർദിക്കുന്നവരെ തിരിച്ചറിയാതിരിക്കാൻ കണ്ണിൽ അച്ചാറ് തേച്ചായിരുന്നു മർദനം. ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ ഇവരെ ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവരെ മർദിച്ചിട്ടില്ലെന്നും ആരോപണം വാസ്തവ വിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച മലമ്പുഴ ബസ്സ്റ്റാൻഡ് പരിസരത്ത് പൊലീസിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.എം ഗുണ്ടകളാണ് മലമ്പുഴ പൊലീസെന്നായിരുന്നു പോസ്റ്ററിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story