Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:42 AM IST Updated On
date_range 22 Oct 2017 10:42 AM ISTദേശീയപാതയിലെ വളവുകൾ നിവർത്തണം ^പരിസര സംരക്ഷണ സമിതി
text_fieldsbookmark_border
ദേശീയപാതയിലെ വളവുകൾ നിവർത്തണം -പരിസര സംരക്ഷണ സമിതി തേഞ്ഞിപ്പലം: അടിക്കടിയുള്ള അപകടം ഒഴിവാക്കാൻ ദേശീയപാത തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷൻ വളവുകൾ നിവർത്തണമെന്ന് ചെട്ടിയാർമാടിൽ ചേർന്ന പരിസര സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശത്ത് നിരന്തരമായ അപകടമേഖലയായിരിന്നിട്ടും അധികൃതരുടെ അനാസ്ഥ മനുഷ്യത്വരഹിതമാണ്. ചെട്ടിയാർമാട് മുതൽ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷൻ വരെയുള്ള പാതയോരത്തെ കാടുകളും വാഹന അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കാടുകൾ വെട്ടാനുള്ള നടപടിയുമുണ്ടാവണം. ഒലിപ്രംകടവ് റോഡ് ജങ്ഷനും അപകട മേഖലയാണ്. പരിഹരിക്കപ്പെടാതെ കിടക്കുകയാണ് ഈ പ്രശ്നങ്ങളെല്ലാം. യോഗത്തിൽ വാർഡ് മെംബർ സാബിറ അധ്യക്ഷത വഹിച്ചു. കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. വി. വിജയൻ, ശ്രീജിത്ത് ചെട്ടിയാർമാട്, പി.സി. ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story