Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:42 AM IST Updated On
date_range 22 Oct 2017 10:42 AM ISTഉപകരണങ്ങൾ കൈമാറി
text_fieldsbookmark_border
തിരൂരങ്ങാടി: കിടപ്പിലായ രോഗികൾക്കാവശ്യമായ അഡ്ജസ്റ്റബിൾ കട്ടിൽ നൽകി വിദ്യാർഥികൾ മാതൃകയായി. വെളിമുക്ക് ക്രസൻറ് െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റും നന്മ ക്ലബും സംയുക്തമായി നടപ്പാക്കുന്ന മൈക്രോ ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുക ഉപയോഗിച്ചാണ് വിവിധ ഉപകരണങ്ങൾ വെളിമുക്ക് പാലിയേറ്റിവ് സെൻററിന് നൽകിയത്. മാനേജർ പി.കെ. മുഹമ്മദ് ഹാജിയിൽനിന്ന് പാലിയേറ്റിവ് പ്രതിനിധികൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ രാജ്‌മോഹൻ, സി.പി. യൂനുസ്, കടവത്ത് മൊയ്തീൻ കുട്ടി, എം. അബ്ദുൽ മജീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. സിദ്ദീഖ്, നന്മ കോഒാഡിനേറ്റർ കെ.എസ്. ലിനീഷ് എന്നിവർ സംസാരിച്ചു. വെളിമുക്ക് ക്രസൻറ് െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ വെളിമക്ക് പാലിയേറ്റിവ് സെൻററിന് ഉപകരണങ്ങൾ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story