Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ല് സംഭരണം: ഒടുവിൽ...

നെല്ല് സംഭരണം: ഒടുവിൽ എസ്.ബി.ഐ വഴങ്ങി

text_fields
bookmark_border
കുഴൽമന്ദം: നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകാൻ എസ്.ബി.ഐയും സപ്ലൈകോയും ധാരണയായി. ഇതോടെ എസ്.ബി.ഐയിൽ അക്കൗണ്ടുള്ള കർഷകർക്കും സമയബന്ധിതമായി പണം ലഭിക്കും. സപ്ലൈകോക്ക് താങ്ങുവിലയ്ക്ക് നെല്ല് നൽകിയ കർഷകർക്ക് പാഡി രജിസ്ട്രേഷൻ സ്ലിപ് (പി.ആർ.എസ്) ഹാജരാക്കി മൂന്നു ദിവസത്തിനകം പണം നൽകുമെന്ന് എസ്.ബി.ഐ അധികൃതർ അറിയിച്ചു. ബാങ്ക് പ്രതിനിധികളും സപ്ലൈകോ അധികൃതരും ശനി‍യാഴ്ച നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അടുത്തദിവസം ധാരണപത്രം ഒപ്പിടും. നേരത്തേ, സപ്ലൈകോയുമായി ധാരണയിലെത്താൻ എസ്.ബി.ഐ തയാറായിരുന്നില്ല. ഇത് വിമർശനത്തിനിടയാക്കിയിരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറടക്കം ബാങ്കിനെതിരെ രംഗത്തെത്തിയതോടെയാണ് എസ്.ബി.ഐ വഴങ്ങിയത്. നെല്ലുസംഭരണത്തിന് രജിസ്റ്റർ ചെയ്ത കർഷകരിൽ 22,000 പേർക്കാണ് എസ്.ബി.ഐയിൽ അക്കൗണ്ടുള്ളത്. 23.30 രൂപയാണ് സർക്കാർ താങ്ങുവില. മുൻ വർഷങ്ങളിൽ ഗഡുക്കളായാണ് സപ്ലൈകോ കർഷകർക്ക് പണം നൽകിയിരുന്നത്. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നതിനാൽ ഈ സീസൺ മുതൽ നെല്ല് അളന്നതി​െൻറ പി.ആർ.എസ് ഹാജരാക്കി മൂന്നുദിവസത്തിനകം കർഷകരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതി​െൻറ ഭാഗമായാണ് സർക്കാർ ബാങ്കുകളുമായി ധാരണയിൽ എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story