Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:37 AM IST Updated On
date_range 22 Oct 2017 10:37 AM ISTഗെയിൽ പദ്ധതി: മതിയായ നഷ്ടപരിഹാരം നൽകണം –സി.പി.എം
text_fieldsbookmark_border
മലപ്പുറം: ഗെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ നേരത്തേ ഉറപ്പുനൽകിയതാണ്. എന്നാൽ, നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുകൂടി വേഗം വേണം. സ്ഥലം ഏറ്റെടുക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും നടപടി വേണം. ജനങ്ങൾക്കുണ്ടായ ആശങ്കയെ ചിലർ കരുതിക്കൂട്ടി സർക്കാർ വിരുദ്ധ സമരത്തിന് കരുവാക്കുകയാണ്. ഈ സർക്കാറിെൻറ കാലത്ത് തുടങ്ങിയ നടപടിയല്ല സ്ഥലമേറ്റെടുക്കൽ. എന്നാൽ, ഇപ്പോൾ പദ്ധതിയെ തുരങ്കംവെക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജനങ്ങളുടെ ആശങ്ക മുതലെടുത്ത് ചില തൽപരകക്ഷികൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്നും വ്യാജ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story