Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടുക്കളയിൽനിന്ന്...

അടുക്കളയിൽനിന്ന് പ്രതിരോധം ഉയരണം ^-നിലമ്പൂർ ആയിഷ

text_fields
bookmark_border
അടുക്കളയിൽനിന്ന് പ്രതിരോധം ഉയരണം -നിലമ്പൂർ ആയിഷ വണ്ടൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തുടരേണ്ടത് സ്വന്തം അടുക്കളയിൽ നിന്നാണെന്ന് നടി നിലമ്പൂർ ആയിഷ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കലാകാരന്മാരുടെ സംഘടനയായ നന്മയുടെ വനിത കൂട്ടായ്മയായ സർഗ വനിത ജില്ല കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ഗീത കുമാർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശോഭ തിരുവാലി, സംസ്ഥാന സമിതി അംഗം രഞ്ജിനി തിരുവാലി, ഷീല രാജൻ, ജില്ല സെക്രട്ടറി ഹംസ മലയിൽ, മുഹമ്മദ് മംഗലശ്ശേരി, നിലമ്പൂർ മേഖല സെക്രട്ടറി സജിത് പൂക്കോട്ടുംപാടം എന്നിവർ സംസാരിച്ചു. പ്രകടത്തിന് ശോഭ നിലമ്പൂർ, രാജി സന്തോഷ്, കലാമണ്ഡലം ഉദയഭാനു, കൃഷ്ണകുമാർ വണ്ടൂർ, ഫൂലൻ ദേവി നിലമ്പൂർ എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾ, ദീപശിഖ തെളിയിക്കൽ എന്നിവ നടന്നു. wdr 21 Nilamboor Aysha - caption: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സർഗ വനിത ജില്ല കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച സായാഹ്ന ധർണ നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story