Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:37 AM IST Updated On
date_range 22 Oct 2017 10:37 AM ISTസ്പീക്കർ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്നു ---^എം.എസ്.എഫ്
text_fieldsbookmark_border
സ്പീക്കർ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്നു ----എം.എസ്.എഫ് മലപ്പുറം: കലാലയ രാഷ്ട്രീയതിനെതിരെയുള്ള ഹൈകോടതിയുടെ പരാമർശത്തിനെതിരെ നിയമസഭ സ്പീക്കറുടെ പ്രസ്താവന സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാനാെണന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. ഹൈകോടതി വിധി എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയതിനെതിരെയുള്ളതാണ്. സ്ഥലം എം.എൽ.എ എന്ന നിലയിൽ കോളജ് സന്ദർശിക്കാതെ ഉത്തരവാദിത്തം മറച്ചുവെക്കാനായി പ്രസ്താവനയിറക്കുന്നത് വിദ്യാർഥി സമൂഹം തിരിച്ചറിയണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ, നിഷാജ്, ജുനൈദ്, സാദിഖ് കുളമടത്തിൽ, വി.വി. ഹെമീൻ, ഇക്ബാൽ, സലാം, റിയാസ്, ഇ.വി. ഷാനവാസ്, ടി. നിയാസ്, കബീർ, അഷ്ഹർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story