Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:37 AM IST Updated On
date_range 22 Oct 2017 10:37 AM IST'ഇതളുടെ ഭൂമിക' സമര്‍പ്പണം
text_fieldsbookmark_border
നിലമ്പൂർ: വ്യത്യസ്ത ജീവിത രീതികളെ പരിചയപ്പെടുത്തുന്നതിനായി മുതുകാട് പ്രവര്‍ത്തനം ആരംഭിക്കുന്ന കേന്ദ്രമായ 'ഇതളുടെ ഭൂമിക'യുടെ സമര്‍പ്പണം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ.ടി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. സി.ഐ. മനോജ് പറയട്ട, പി. ശബരീശന്‍ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളില്‍ ജിനന്‍, സനൂപ് നരേന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന പഠനശിബിരവും കലാകായിക പ്രദര്‍ശനവും നടക്കും. തുടര്‍ ദിവസങ്ങളില്‍ ആചാര്യ വിനയ് കൃഷ്ണയുടെ കൃഷി, ആരോഗ്യം, ശാസ്ത്രപഠനം, രാജയോഗ, തന്ത്ര വിഷയങ്ങളിൽ പഠന ശിബിരവും നവാസ് ഗുരുക്കളുടെയും ഐസക്കിെൻറയും നേതൃത്വത്തില്‍ കളരി-യോഗ ക്ലാസുകളും നടത്തും. ഭക്ഷ്യസാധനങ്ങൾ ഉൽപാദിപ്പിക്കാനും ആരോഗ്യ പരിപാലനത്തിനും അറിവുകള്‍ കൈമാറാനും കലാ സാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള സൗകര്യമാണ് 'ഇതളുകളുടെ ഭൂമിക'യിലൊരുങ്ങുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സായി, അന്‍വര്‍ തെക്കോടന്‍, വി.പി. അനിയന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story