Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷരസ്​നേഹം പദ്ധതി...

അക്ഷരസ്​നേഹം പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തിരൂർ: പറവണ്ണ ജി.എം.യു.പി സ്കൂളിൽ മുഴുവൻ ക്ലാസ്മുറികളിലും ലൈബ്രറി ഏർപ്പെടുത്തി മലയാള സർവകലാശാല ആവിഷ്കരിച്ച 'അക്ഷരസ്നേഹം' പദ്ധതി സി. മമ്മൂട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ കെ. ജയകുമാർ മുഖ്യാതിഥിയായി. കുഞ്ഞുമനസ്സുകളിൽ പുതിയ ആകാശങ്ങൾ വിരിയിക്കാൻ അക്ഷരസ്നേഹം പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ അറിയിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നീസ അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ. കാരശ്ശേരി സാംസ്കാരിക പ്രഭാഷണം നടത്തി. അനീതിയില്ലാത്ത സമൂഹത്തെ കെട്ടിപ്പടുക്കാൻ പുസ്തകങ്ങൾ ശക്തമായ ആയുധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. ജയകുമാറിനെ പി.ടി.എ പ്രസിഡൻറ് സി.പി. കുഞ്ഞുമരക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എ. ഹരീന്ദ്രൻ, കലാശാല എൻ.എസ്.എസ് േപ്രാഗ്രാം കോ-ഓഡിനേറ്റർ ഡോ. അശോക് ഡിക്രൂസ്, എം.പി. ജാബിർ, പി.ടി.എ വൈസ് പ്രസിഡൻറ് എ.പി. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതി അനുസരിച്ച് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും എല്ലാ ക്ലാസിലേക്കുമുള്ള ഷെൽഫുകളും സർവകലാശാല സ്കൂളിന് സമ്മാനിച്ചു. ദേശീയ സെമിനാർ സമാപിച്ചു തിരൂർ: യുവ ഗവേഷകരുടെ പ്രബന്ധാവതരണത്തോടെ മലയാള സർവകലാശാലയിൽ മൂന്ന് ദിവസമായി നടക്കുന്ന 'സാഹിത്യഗവേഷണം: ചരിത്രവും വർത്തമാനവും' ദേശീയ സെമിനാർ സമാപിച്ചു. ഡോ. ടി. അനിതകുമാരിയുടെ അധ്യക്ഷതയിൽ 'ഗവേഷണത്തി​െൻറ ചരിത്രം' വിഷയത്തിൽ എം.എം. ബഷീർ സംസാരിച്ചു. യുവ ഗവേഷകരായ അനു ഡേവിഡ്, എം.പി. അശ്വനി, എസ്.എസ്. ഗീതു, എൻ. നീതു, ആരതി, ഷർമിയ നൂറുദ്ദീൻ, കെ.പി. അജിത്, എൻ. ദേവി, ജിഷില, ടി. സുബി, സുസ്മിത, ദിയ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ഇ. രാധാകൃഷ്ണൻ, ഡോ. സി. ഗണേഷ് എന്നിവർ മോഡറേറ്റർമാരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story