Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോദിയുള്ളിടത്തോളം...

മോദിയുള്ളിടത്തോളം കാലം അണ്ണാ ഡി.എം.കെയെ തകർക്കാനാവില്ലെന്ന മന്ത്രിയുടെ പ്രസ്​താവന വിവാദമാവുന്നു

text_fields
bookmark_border
മോദിയുള്ളിടത്തോളം കാലം അണ്ണാ ഡി.എം.കെയെ തകർക്കാനാവില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമാവുന്നു കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളിടത്തോളം കാലം അണ്ണാ ഡി.എം.കെയെ ആർക്കും തകർക്കാനാവില്ലെന്ന തമിഴ്നാട് ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന വിവാദമാവുന്നു. ബി.ജെ.പി അഖിലേന്ത്യ നേതൃത്വത്തി​െൻറ നിയന്ത്രണത്തിലാണ് അണ്ണാ ഡി.എം.കെ സർക്കാർ പ്രവർത്തിക്കുന്നതെന്ന വിമർശനം വ്യാപകമാകുന്നതിനിടെയാണ് മന്ത്രി തേനി ജില്ലയിലെ ആണ്ടിപട്ടിയിൽ നടന്ന പൊതുയോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്. മോദിയുടെ പിന്തുണയുള്ളതിനാൽ പാർട്ടിയും സർക്കാറും പ്രതിസന്ധികളെ അതിജീവിക്കും. മോദിയുള്ളിടത്തോളം കാലം പ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ പാൽ കമ്പനികൾക്കെതിരെ ഇദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതിനെതിരെ സ്വകാര്യ െഡയറിയുടമകൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചതോടെ ഇവരുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story