Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:37 AM IST Updated On
date_range 22 Oct 2017 10:37 AM ISTപോയ കാലത്തിെൻറ സ്മരണകളുണർത്തി 'പണി ഇൗർച്ച'
text_fieldsbookmark_border
തലമുറകൾ മണ്ണിലിറങ്ങി പടപ്പറമ്പ്: നാടൻ പാട്ടിെൻറ ശീലുകൾ ഒരിക്കൽകൂടി ആ പാടവരമ്പത്ത് അലയൊലി തീർത്തു. പോയ കാലത്തിെൻറ സ്മരണകളുണർത്തിയ 'പണി ഇൗർച്ച'യിൽ തലമുറകൾ ഒന്നുചേർന്ന് മണ്ണിലിറങ്ങി. കുറുവ കരിഞ്ചാപ്പാടി പാടശേഖര സമിതി നടത്തിയ നടീൽ യജ്ഞം കാർഷിക ഗ്രാമത്തിെൻറ ഉത്സവമായി. െനൽകൃഷിക്കൊരുങ്ങുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പഴയകാല ഉത്സവമാണ് പണി ഇൗർച്ച. പണ്ട് വയലേലകളിൽ നാടൊരുമിച്ചിരുന്ന മഹാസംഗമം. കാർഷികവൃത്തി യന്ത്രങ്ങൾ കൈയടക്കിയ കാലത്തെ പണി ഇൗർച്ച പുതിയ തലമുറക്ക് കൗതുകക്കാഴ്ച സമ്മാനിച്ചപ്പോൾ പഴയ തലമുറയിൽ ഗൃഹാതുരത്വമുണർത്തി. പോത്തുകളെ ഉപയോഗിച്ച് പൂട്ടിയ കണ്ടത്തിലാണ് ഞാറ് നട്ടത്. നടീൽ കഴിഞ്ഞെത്തിയവർക്ക് പാടവരമ്പത്ത് തേങ്ങാചോറും കറിയും ഒരുക്കിയിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തു. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷഹീദ എലിേക്കാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ പാലപ്ര, ബഷീർ വെങ്കിട്ട, ശിഹാബ് പൂഴിത്തറ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൻ.യു. സദാനന്ദൻ, അസി. ഡയറക്ടർ ഇന്ദു, ജയകൃഷ്ണൻ, സജീഷ് എന്നിവർ സംസാരിച്ചു. കൃഷി ഒാഫിസർ ശുെഎബ് തൊട്ടിയാൻ സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി കരുവള്ളി അമീർ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story