Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവിശ്വാസ പ്രമേയം ഇന്ന്

അവിശ്വാസ പ്രമേയം ഇന്ന്

text_fields
bookmark_border
കരുവാരകുണ്ട്: മുസ്ലിം ലീഗ് നേതൃത്വത്തിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് അംഗങ്ങളുടെ അവിശ്വാസ പ്രമേയാവതരണം ശനിയാഴ്ച നടക്കും. പ്രസിഡൻറിനെതിരായ പ്രമേയാവതരണവും ചർച്ചയും രാവിലെ പത്തിനും വൈസ് പ്രസിഡൻറിനെനെതിരായ പ്രമേയാവതരണം ഉച്ചക്ക് രണ്ടിനും നടക്കും. കാളികാവ് ബ്ലോക്ക് വികസന ഓഫിസർ കെ. ശിവദാസാണ് യോഗം നിയന്ത്രിക്കുക. കോൺഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ സി.പി.എം അംഗങ്ങൾക്ക് പാർട്ടി നിർദേശം നൽകിയ സാഹചര്യത്തിൽ പ്രമേയം പാസ്സാകുമെന്നുറപ്പായി. 21 അംഗ പഞ്ചായത്ത് ബോർഡിൽ മുസ്ലിം ലീഗിന് ഒമ്പത് അംഗങ്ങളാണുള്ളത്. കോൺഗ്രസിന് സ്വതന്ത്ര ഉൾപ്പെടെ ഏഴും സി.പി.എമ്മിന് സ്വതന്ത്രനുൾപ്പെടെ അഞ്ചും അംഗങ്ങളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമായിരുന്നതിനാൽ കൂടുതൽ അംഗങ്ങളുള്ള പാർട്ടി എന്ന നിലയിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ ലീഗ് അംഗങ്ങൾ തന്നെയാണ്. മറ്റ് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഒമ്പതിനെതിരെ 12 വോട്ടുകൾക്ക് രണ്ട് പ്രമേയങ്ങളും പാസ്സാവുകയും പ്രസിഡൻറ് സ്ഥാനത്തു നിന്ന് കെ. മുഹമ്മദ് മാസ്റ്ററും വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് റോഷ്നി സുരേന്ദ്രനും പുറത്താവും. പ്രസിഡൻറി​െൻറ താൽകാലിക ചുമതല വികസന സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലിക്കാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story