Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTപിടികിട്ടാപ്പുള്ളി പിടിയിൽ
text_fieldsbookmark_border
പാലക്കാട്: ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞ . മങ്കര വെള്ള റോഡ് സ്വദേശി പെരുമ്പാറ വീട്ടിൽ ഷാഹുൽ ഹമീദിനെയാണ് (49) ചെന്നൈ മൗണ്ട് റോഡിെല ശ്രുതി അപ്പാർട്ട്മെൻറിൽ നിന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി വഞ്ചന കേസുകളിൽ പ്രതിയാണ്. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ മാത്രം 19 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2007-2008ൽ പാലക്കാട് തൗഹീദ് അസോസിയേറ്റ് എന്ന ട്രാവൽ ഏജൻസി പ്രതിയും കൂട്ടുകാരൻ ആദംഖാനും ചേർന്ന് നടത്തിയിരുന്നു. നിരവധി ആളുകളിൽ നിന്ന് വിസക്കായി പണം കൈപ്പറ്റി ചതിച്ച കേസുകളിലാണ് ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മട്ടന്നൂർ, കൊല്ലം, പട്ടാമ്പി, എറണാകുളം നോർത്ത്, വൈക്കം, കോട്ടായി എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. പ്രതിയെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചെന്നൈ മൗണ്ട് റോഡിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൗത്ത് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറിെൻറ നിർദേശ പ്രകാരം എസ്.ഐ മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, ഷനോസ്, സത്താർ, സജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. cap pg2 പിടികിട്ടാപ്പുള്ളി ഷാഹുൽ ഹമീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story