Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTകടലുണ്ടി പുഴയിൽ മുങ്ങിമരിച്ച കൂട്ടുകാർക്ക് നാടിെൻറ കണ്ണീരണിഞ്ഞ യാത്രാമൊഴി
text_fieldsbookmark_border
വള്ളിക്കുന്ന്: കടലുണ്ടിപ്പുഴയിൽ തോണി മറിഞ്ഞ് മുങ്ങിമരിച്ച കൂട്ടുകാർക്ക് നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വള്ളിക്കുന്ന് അരിയല്ലൂർ സ്കൂളിനു സമീപത്തെ എണ്ണകളത്തിൽ കറപ്പെൻറ മകൻ നികേഷ് (22), ചിറയരുവിൽ വേലായുധെൻറ മകൻ വനീഷ് (28 )എന്നിവരാണ് ബാലാതിരുത്തി ദ്വീപിന് സമീപം തോണി മറിഞ്ഞു മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച 11.45ഒാടെയാണ് പോസ്റ്റ്മോർട്ടം നടത്തി നാട്ടിലെത്തിച്ചത്. ഇവർ പഠിച്ച അരിയല്ലൂർ എ.എം.എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെയും മറ്റും നിലവിളി കണ്ടുനിന്നവരേയും കണ്ണീരിലാഴ്ത്തി. രാവിലെ തന്നെ സ്കൂളിനു സമീപം നിരവധിപേരാണ് തടിച്ചുകൂടിയത്. പി. അബ്ദുൽ ഹമീദ് എം.എൽ.എ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, റവന്യു വകുപ്പ് അധികൃതർ എന്നിവരും എത്തിയിരുന്നു. വൻ ജനസാഗരമാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്. സ്കൂളിലെ പൊതുദർശനത്തിനു ശേഷം അടുത്തടുത്തു സ്ഥിതി ചെയ്യുന്ന ഇരുവരുടെയും വീടുകളിലും എത്തിച്ചു. നികേഷിെൻറ മൃതദേഹം വീട്ടിലും വനീഷിേൻറത് കൊടക്കാട് ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ കാണാനെത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story