Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTകെട്ടിടോദ്ഘാടനം
text_fieldsbookmark_border
കീഴുപറമ്പ്: ജില്ല പഞ്ചായത്തിെൻറ 22 ലക്ഷം ഫണ്ട് ഉപയോഗിച്ച് കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനായി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. മികച്ച പി.ടി.എ കമ്മിറ്റി എന്ന നിലയിൽ ലഭിച്ച സംസ്ഥാന സർക്കാറിെൻറ സമ്മാനത്തുക ഉപയോഗിച്ച് നിർമിച്ച മിനി സ്റ്റേജ്, സി.സി.ടി.വി എന്നിവയുടെ ഉദ്ഘാടനവും നടന്നു. ജില്ല പഞ്ചായത്തംഗം ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. നൻമ ക്ലബ് സംഭാവന ചെയ്ത പഠനോപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി നിർവഹിച്ചു. ചാലിയാറിൽനിന്ന് രണ്ട് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച ശിഖിലിനെ പരിപാടിയിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നജീബ്, പി.ടി.എ പ്രസിഡൻറ് എം.എം. മുഹമ്മദ്, എം.ഇ. ഫസൽ എന്നിവർ സംസാരിച്ചു. കീഴുപറമ്പ് ഗവ. വൊക്കേഷനൽ സ്കൂളിൽ നിർമിച്ച മിനി സ്റ്റേജിെൻറ ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story