Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTവെരുകിനെയും ആറ് കുഞ്ഞുങ്ങളെയും പിടികൂടി
text_fieldsbookmark_border
പാലക്കാട്: നഗരത്തിലെ വിദ്യാലയത്തിൽ ചേക്കേറിയ വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും വനപാലകർ പിടികൂടി. പി.എം.ജി.എച്ച്.എസ്.എസിലെ സ്റ്റാഫ് റൂമിലാണ് അമ്മവെരുകും കുഞ്ഞുങ്ങളും കുടിയേറിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സ്കൂളിലെ സ്റ്റാഫ് മുറിക്കകത്തെ മര അലമാരയുടെ പിറകുവശത്ത് വെരുക് കുഞ്ഞുങ്ങളെ അധ്യാപകർ കണ്ടത്. തുടർന്ന്, വനപാലകരെ വിവരമറിയിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും ഒന്നിച്ച് പിടികൂടാൻ വൈകീട്ട് ആറ് വരെ കാത്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് വെരുകുകളെയും പിടികൂടി. കുഞ്ഞുങ്ങൾക്ക് ഏകദേശം മൂന്നുമാസം പ്രായം വരും. ഇവയെ മലമ്പുഴ സ്നേക്ക് പാർക്കിന് കൈമാറി. െഡപ്യൂട്ടി റേഞ്ച് ഓഫിസർ അബ്ദുറസാഖ്, സെക്ഷൻ വനം ഓഫിസർ സജി, സി.പി.ഒ എൻ. സുനിൽ, വന്യജീവികളെ പിടിക്കുന്നതിൽ വിദഗ്ധനും വനം വകുപ്പ് ജീവനക്കാരനുമായ അബുത്വാഹിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story