Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:40 AM IST Updated On
date_range 21 Oct 2017 10:40 AM ISTപോസ്റ്റ്മാന് യാത്രയയപ്പ്
text_fieldsbookmark_border
ചങ്ങരംകുളം: 29 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ആലങ്കോട് പോസ്റ്റ്മാൻ കെ. മോഹനന് പന്താവൂർ പൗരാവലി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ജനകീയ യാത്രയയപ്പ് നൽകി. പന്താവൂർ, കാളാച്ചാൽ, പന്താവൂർ പാലം, പെരുമുക്ക്, കക്കിടിപ്പുറം, ആലങ്കോട് പ്രദേശങ്ങളിൽ തപാൽ ഉരുപ്പടികളുമായി ഓടിയെത്തുന്ന മോഹനേട്ടൻ പ്രദേശവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ആധുനിക സങ്കേതങ്ങൾ വികസിക്കുന്നതിനു മുമ്പ് രാത്രികളിൽ പോലും ടെലഗ്രാമുകൾ വീടുകളിലെത്തിച്ചിരുന്ന മോഹനൻ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. യാത്രയയപ്പ് ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവൈ.എസ്.പി എൻ.വി. അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് പന്താവൂർ, പി.വി. സുധീർ, പി.എം. പ്രദീപ്, അടാട്ട് വാസുദേവൻ, കുഞ്ഞിപ്പ പന്താവൂർ, എം.കെ. അബ്ദുറഹ്മാൻ, ഹുറ്റൈർ കൊടക്കാട്ട്, വി.വി. സാലിഹ് എന്നിവർ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സ്നേഹോപഹാരം പി. ഹനീഫ, അടാട്ട് വാസുദേവൻ, റഫ്രാസ്, സി. ജാസർ, ടി. ഹരീഷ് എന്നിവർ സമർപ്പിച്ചു. പഞ്ചായത്ത് ഓഫിസ് മാർച്ച് എടപ്പാൾ: തവനൂർ പഞ്ചായത്തിൽ പി.ജി പ്രഫഷനൽ കോഴ്സ് എസ്. സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണത്തിലെ അഴിമതിക്ക് കൂട്ട് നിന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് തവനൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. മുസ്ലിം ലീഗ് തവനൂർ മണ്ഡലം സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് അയങ്കലം, ഉണ്ണീൻകുട്ടി തവനൂർ, സി.എം. അക്ബർ കുഞ്ഞു, പി.എസ്. ശിഹാബ് തങ്ങൾ, ഹസീബ് കടകശ്ശേരി, സിദ്ദീഖ് മറവഞ്ചേരി, അൻസലഹ്, ശരീഫ് അയങ്കലം, അൻസാർ മറവഞ്ചേരി, ഇബ്രാഹിംകുട്ടി മറവഞ്ചേരി, മുനീർ കല്ലൂർ, ഷാനവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story