Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:40 AM IST Updated On
date_range 21 Oct 2017 10:40 AM ISTവിദ്യാർഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഇരിമ്പിളിയം: എസ്.എഫ്.ഐ ഇരിമ്പിളിയം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സമരസ്സപ്പെടാത്ത കലാലയങ്ങൾ; സമാരോൽസുക രാഷ്ട്രീയം' മുദ്രാവാക്യമുയർത്തി വിദ്യാർഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ പ്രസിഡൻറ് എം. ഷബീർ ഉദ്ഘാടനം ചെയ്തു. ശരണ്യ അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം വലിയാകുന്നിൽ നടന്ന പരിപാടിയിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം. ഫൈസൽ, ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി കെ. മുഷ്താഖ്, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ ജംഷീർ എന്നിവർ സംസാരിച്ചു. പ്രവീൺ സ്വാഗതവും മാനസി നന്ദിയും പറഞ്ഞു. ഒഴൂരിൽ ജലനിധി അവലോകന യോഗം ചേർന്നു താനൂർ: ഒഴൂർ പഞ്ചായത്ത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. പ്രജിത അധ്യക്ഷത വഹിച്ചു. ജലനിധി ആർ.പി എം. ഹൈദരലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്കർ കോറാട്, അലവി മുക്കാട്ടിൽ, കെ.കെ. ജമീല, പഞ്ചായത്ത് അംഗങ്ങളായ തറമ്മൽ ബാവു, മണ്ണിൽ സെയ്തലവി, സി.പി. ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. വാട്ടർ അതോറിറ്റി, റോഡ് തുടങ്ങിയ വിഭാഗങ്ങളുടെ അസി. എൻജിനീയർമാർ പദ്ധതി വിശദീകരണം നടത്തി. 2018 ഏപ്രിൽ മുതൽ കുടിവെള്ളം നൽകുവാനും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കുവാനുള്ള നടപടിയും സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. Tir w3 ബസ്സ്റ്റോപ് ഉദ്ഘാടനം ചെയ്തു താനൂർ: പുൽപ്പറമ്പിൽ ഡി.വൈ.എഫ്.ഐ നിർമിച്ച ബസ്സ്റ്റോപ് സി.പി.എം പുൽപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്കർ കോറാട്, സ്റ്റാൻഡിങ് കമ്മിറ്റി അംഗം മുക്കാട്ടിൽ സെയ്തലവി, കുമ്മാളി സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. Tir w4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story