Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:40 AM IST Updated On
date_range 21 Oct 2017 10:40 AM ISTഅർബുദം: പെണ്ണറിവിെൻറ പാഠം സമാപിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: സ്തനാർബുദം മുതൽ ഗർഭാശയ അർബുദം വരെയുള്ള രോഗങ്ങളെ സംബന്ധിച്ച് സ്ത്രീകളിൽ അവബോധമുളവാക്കാൻ 'കനിവ്' റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിൻ സമാപിച്ചു. നഗരസഭ കൗൺസിലർ സെയ്തലവി കടവത്ത് ഉദ്ഘാടനം ചെയ്തു. 'കനിവ്' പ്രസിഡൻറ് അബ്ദുല്ല നഹ, വനിത വിങ് ചെയർപേഴ്സൻ ഓനാരി ആയിശ ബാവ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ഡോ. റജീന മുനീർ ക്ലാസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയലെ ഹെഡ് നഴ്സ് ഷീബ പ്രദീപ്, എം.എസ്.എസ് പ്രസിഡൻറ് ചുക്കാൻ ഇബ്രാഹീം ഹാജി, ജലീല അശറഫ് കേയി, അഡ്വ. പി. കോയമോൻ എന്നിവർ സംസാരിച്ചു. ഉമ്മുകുൽസു അസീസ്, സലീം പട്ടണത്ത്, സി.ആർ. പരപ്പനങ്ങാടി, സജ്ന മുത്തു, ഒാനാരി ബാവ, എൻ. അബ്ദുറഹ്മാൻ, ഇ.ഒ. അബ്ദുൽ ഹമീദ്, ലത്തീഫ് കോണിയത്ത്, ചോനാരി മഹ്മൂദ് എന്നിവർ നേതൃത്വം നൽകി. 'കനിവ്' റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ആരോഗ്യ കാമ്പയിൻ സമാപന സംഗമത്തിൽ ഡോ. റജീന മുനീർ ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story