Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബലികർമങ്ങളൊരുക്കാൻ...

ബലികർമങ്ങളൊരുക്കാൻ സ്ഥിരം സംവിധാനം; ഇ. ശ്രീധരൻ ചർച്ച നടത്തി

text_fields
bookmark_border
പൊന്നാനി: കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലികർമങ്ങളൊരുക്കാൻ സ്ഥിരം സംവിധാനം കണ്ടെത്താൻ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, ഡി.എം.ആർ.സി, പി.ഡബ്ലി.യു.ഡി വിഭാഗം എൻജിനീയർമാരുമായി ചർച്ച നടത്തി. പൊന്നാനി കുറ്റിക്കാടുള്ള ഇ. ശ്രീധര‍​െൻറ വസതിയിൽവെച്ചായിരുന്നു ചർച്ച. തിരുനാവായ മാതൃകയിൽ ബലികർമങ്ങൾ ഒരുക്കാനാണ് ചർച്ചയിൽ ധാരണയായത്. 40 മീറ്റർ നീളത്തിൽ കുറ്റിക്കാട് ഭാഗത്ത് പുഴയിലേക്കിറങ്ങാൻ പടവുകൾ നിർമിക്കും. ചമ്രവട്ടം പാലത്തിന് സമീപത്തുനിന്ന് പൊന്നാനി തുറമുഖത്തേക്ക് ഭാരതപ്പുഴയോരത്തുകൂടി നിർമിക്കുന്ന കർമറോഡ് പ്രവർത്തികൾ നടക്കുന്ന കരാറുകാരെത്തന്നെയാണ് പുഴയിലേക്കിറങ്ങാൻ പടവുകൾ നിർമിക്കാനേൽപ്പിക്കുക. നിർദിഷ്ട കർമ റോഡ് പണി പൂർത്തീകരിക്കുന്നതോടെ കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലികർമങ്ങളൊരുക്കുന്നതിനുള്ള പടവുകൾ നിർമിക്കുന്ന പ്രവർത്തി പൂർത്തീകരിക്കാനാണ് പദ്ധതി. മെട്രോ എൻജിനീയർമാരായ വേണുഗോപാൽ, ഗോപാലകൃഷ്ണൻ, പി.ഡബ്ലി.യു.ഡി എൻജിനീയർ ഗംഗാധരൻ എന്നിവരാണ് ഇ. ശ്രീധരനുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്. കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് കർക്കിടകം, മിഥുനം മാസങ്ങളിൽ കുറ്റിക്കാട് ഭഗവതിക്ഷേത്രകമ്മിറ്റിയും വിശ്വചൈതന്യയും നടത്തുന്ന ബലികർമങ്ങളിൽ പങ്കെടുക്കാൻ നൂറുകണക്കിനാളുകളെത്താറുണ്ട്. ഉപജില്ല ഗണിത ശാസ്ത്രമേള സമാപിച്ചു ചങ്ങരംകുളം: രണ്ടു ദിവസങ്ങളിലായി നെല്ലിശ്ശേരി എ.യു.പി സ്കൂളിൽ നടന്ന എടപ്പാൾ ഉപജില്ല ഗണിതശാസ്ത്ര മേള സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, ജി.എച്ച്.എസ്.എസ് എടപ്പാൾ എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മോഡേൺ എച്ച്.എസ്. പോട്ടൂർ, ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറ എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഐഡിയൽ കടകശ്ശേരി, മോഡേൺ എച്ച്.എസ് പോട്ടൂർ, പി.സി.എൻ.ജി.എച്ച്.എസ്.എസ്. മൂക്കുതല എന്നിവരാണ് ജേതാക്കളായത്. യു.പി. വിഭാഗത്തിൽ എ.യു.പി.എസ് വെറൂർ, കെ.എം.ജി.യു.പി.എസ്. തവനൂർ എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ മോഡേൺ എച്ച്‌.എസ്. പോട്ടൂർ, ജി.എം.യു പി.എസ്. എടപ്പാൾ എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. എൽ.പി. വിഭാഗത്തിൽ കെ.എം.ജി.യു.പി.എസ്. തവനൂർ, എ.യു.പി.എസ്. വെറൂർ, എ.എൽ.പി.എസ്. അതളൂർ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story