Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമർദനം: കരുവാരകുണ്ട്...

മർദനം: കരുവാരകുണ്ട് മുൻ എസ്.ഐക്കെതിരെ കേസ്

text_fields
bookmark_border
മഞ്ചേരി: കട വരാന്തയിൽ ഇരുന്ന യുവാവിനെ അന്യായമായി മർദിച്ചെന്നും തടയാൻ ശ്രമിച്ച ഭാര്യയുടെ വസ്ത്രം പിടിച്ചുകീറിയെന്നുമടക്കമുള്ള പരാതിയിൽ കരുവാരകുണ്ട് മുൻ എസ്.ഐ സിൽവർസ്റ്റർക്കെതിരെ മഞ്ചേരി പട്ടികജാതി-പട്ടികവർഗ സ്പെഷൽ കോടതി കേസെടുത്തു. കരുവാരകുണ്ട് മുക്കട്ട സ്വദേശിയും ഭാര്യയും നൽകിയ പരാതിയിലാണ് നടപടി. 2015 ആഗസ്റ്റ് 15ന് രാത്രി ഒമ്പതിന് സുഹൃത്തി‍​െൻറ കട വരാന്തയിൽ ഇരിക്കവെ എസ്.ഐയും പൊലീസുകാരനും വന്ന് അകാരണമായി മർദിച്ചെന്നാണ് കേസ്. യുവാവിനെ പിടികൂടി കൊണ്ടുപോവാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് മഞ്ചേരി പട്ടികജാതി-പട്ടികവർഗ സ്പെഷൽ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്ത് പ്രതിക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടത്. കേസ് നവംബർ നാലിന് പരിഗണിക്കും. സിൽവർസ്റ്റർ ഇപ്പോൾ തൃപ്പൂണിത്തുറ സി.പി.സി ഐ.ഡി സബ് ഇൻസ്പെക്ടറാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story