Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി. കേശവമേനോന്‍ സ്മാരക പുരസ്‌കാരം മുണ്ടൂർ സേതുമാധവന്

text_fields
bookmark_border
പാലക്കാട്: കെ.പി. കേശവമേനോന്‍ സ്മാരക പുരസ്‌കാരം കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ഡോ. പി. മുരളി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കെ.പി. കേശവമേനോന്‍ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കാല്‍ലക്ഷം രൂപയും ശില്‍പവുമാണ്. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന പരിഗണിച്ചാണിത്. നവംബര്‍ ഒമ്പതിന് തരൂര്‍ കെ.പി. കേശവമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരം സമർപ്പിക്കും. എം.പി. വീരേന്ദ്രകുമാര്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തില്‍ ജൂറി അംഗം വി.കെ. ഭാമ, ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. ദാമോദരന്‍കുട്ടി, സെക്രട്ടറി ഇ.പി. ചിന്നക്കുട്ടന്‍ എന്നിവരും പങ്കെടുത്തു. pg1 മുണ്ടൂര്‍ സേതുമാധവൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story