Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:43 AM IST Updated On
date_range 20 Oct 2017 10:43 AM ISTപിതൃസ്മരണയില്‍ തുലാമാസ വാവുബലി
text_fieldsbookmark_border
പൂക്കോട്ടുംപാടം: പിതൃമോക്ഷ പ്രാപ്തിക്ക് തിലോദകമര്‍പ്പിച്ച് വിശ്വാസികള്‍ തുലാവാവ് ദിനത്തില്‍ ബലിതര്‍പ്പണം നടത്തി. മലയോര മേഖലയിലെ അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നിരവധി പേര്‍ പിതൃതര്‍പ്പണത്തിനെത്തി. ഐതിഹ്യ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ പുലര്‍ച്ച അഞ്ചിന് ആരംഭിച്ച ചടങ്ങുകള്‍ രാവിലെ എേട്ടാടെ സമാപിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് 500ലധികം പേര്‍ പിതൃപുണ്യം തേടി. ക്ഷേത്രത്തിന് സമീപത്തെ കുതിരപ്പുഴ കടവില്‍ സംഘാടകര്‍ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. മംഗലംപറ്റ രാധാകൃഷ്ണന്‍ നമ്പീശന്‍, അരയൂര്‍ ശിവകുമാര്‍ നമ്പീശന്‍ എന്നിവരും വിശേഷ പൂജകള്‍ക്ക് മേല്‍ശാന്തി വി.എം. വിജയകുമാര്‍ എമ്പ്രാന്തിരിയും കാർമികത്വം വഹിച്ചു. ഭാരവാഹികളായ കെ.ടി. ശ്രീനിവാസന്‍, സുരേഷ് കൈപ്രം, വി.പി. സുബ്രഹ്മണ്യന്‍, വി. രവീന്ദ്രന്‍, കെ. രാജന്‍, വി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോppm4 അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നടന്ന തുലാമാസ ബലിതര്‍പ്പണ ചടങ്ങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story