Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആശുപത്രിയിൽ...

ജില്ല ആശുപത്രിയിൽ കമീഷ‍െൻറ മിന്നൽ സന്ദർശനം

text_fields
bookmark_border
നിലമ്പൂർ: ജില്ല ആശുപത്രിയിൽ പട്ടികജാതി, പട്ടികവർഗ കമീഷ‍​െൻറ മിന്നൽ സന്ദർശനം. നിലമ്പൂർ ബ്ലോക്ക് ഓഫിസിൽ നടന്ന അദാലത്തിന് ശേഷം വൈകീട്ട് നാലോടെയാണ് കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, അംഗങ്ങളായ അഡ്വ. കെ.കെ. മനോജ്, മുന്‍ എം.എല്‍.എ ഏഴുകോൺ നാരായണൻ എന്നിവരടങ്ങിയ സംഘം ആശുപത്രിയിൽ ചികിത്സയിലുള്ള ആദിവാസികളെ സന്ദർശിച്ചത്. ഇവർക്കുള്ള ചികിത്സകൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ആദിവാസികളുടെ രോഗവിവരം ചോദിച്ചറിയുകയും ചെയ്തു. ചികിത്സക്കെത്തുന്ന രോഗിക്കും സഹായിക്കും ചെലവിന് സർക്കാർ നൽകുന്ന പണം ദിനേന നൽകണം, ആദിവാസികളെ കിടത്തി ചികിത്സിക്കുന്ന വാർഡ് അടിയന്തരമായി വൃത്തിയാക്കണം, എല്ലാ മാസവും ജില്ല പട്ടികജാതി പട്ടികവർഗ ഓഫിസർ അശുപത്രിയിലും കോളനിയിലും പരിശോധന നടത്തി റിപ്പോർട്ട് നൽകണം എന്നീ കാര്യങ്ങൾക്ക് കമീഷൻ ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story