Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:09 AM GMT Updated On
date_range 20 Oct 2017 5:09 AM GMTക്വിസ്, പ്രബന്ധ രചന മത്സരങ്ങൾ നാളെ
text_fieldsbookmark_border
മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള റാക്കിങ് െബ്രയിൻസ് ലൈവ് ക്വിസ് മത്സരവും കോളജ് വിദ്യാർഥികൾക്കുള്ള പ്രബന്ധ രചന മത്സരവും ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും േട്രാഫിയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3,000 രൂപയും സമ്മാനമായി നൽകും. മറ്റ് േപ്രാത്സാഹന സമ്മാനങ്ങളും നൽകും. രാവിലെ 9.30ന് മലപ്പുറം ടൗൺഹാളിലാണ് പ്രബന്ധ രചന മത്സരം. അംഗീകൃത സർവകലാശാലകൾക്ക് കീഴിൽ പഠനം നടത്തുന്നവർക്കാണ് മത്സരം. പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് 29ന് നടക്കുന്ന പത്രപ്രവർത്തക സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story