Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എം ജില്ല ഹയർ...

എം.എസ്.എം ജില്ല ഹയർ സെക്കൻഡറി സമ്മേളനം 22ന്​

text_fields
bookmark_border
mt+mw തിരൂരങ്ങാടി: വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷ​െൻറ ഭാഗമായ എം.എസ്.എം വെസ്റ്റ് ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈസെക്' ഞായറാഴ്ച വെന്നിയൂർ പരപ്പൻ സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടക്കും. സൈബർ ലോകത്തെ അധാർമിക പ്രവണതകൾ, ലഹരിമരുന്നുകളുടെ വ്യാപനം, മൗലികാവകാശങ്ങളുടെ സംരക്ഷണം, അരാഷ്ട്രീയതയുടെ ദുരന്തഫലങ്ങൾ, കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. രാവിലെ 9.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം നിർവഹിക്കും. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പ്രഫ. ഹാരിസ് ബിൻ സലീം, മുഹമ്മദ് സാദിഖ് മദീനി, ഡോ. ഷാനവാസ് പറവണ്ണ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മുനവ്വർ കോട്ടക്കൽ, സെക്രട്ടറി നിയാസ് കക്കാട്, ഹംസ പൂക്കിപ്പറമ്പ്, ഫസീഹ് തിരൂരങ്ങാടി, എം.ടി. റഹ്മത്തുല്ല എന്നിവർ പങ്കെടുത്തു. ക്ലബ് ഭാരവാഹികളുടെ യോഗം വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ലബ് ഭാരവാഹികളുടെ യോഗം ശനിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story