Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സമീപം' സാംസ്കാരിക...

'സമീപം' സാംസ്കാരിക പരിപാടി

text_fields
bookmark_border
കരുളായി: കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നടപ്പാക്കുന്ന 'സമീപം' പരിപാടിയുടെ കൂറ്റമ്പാറ ചാപ്റ്റർ രൂപവത്കരണ യോഗം എൽ.പി സ്കൂളിൽ നടന്നു. പ്രധാനാധ്യാപിക സുധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. കെ.എം സ്കൂൾ പ്രധാനാധ്യാപകന്‍ ജെ. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കൂറ്റമ്പാറയിൽനിന്ന് എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ ബിസ്മിയ ഷംസ, പി. അൻഷിജ എന്നിവരെയും മാതാപിതാക്കളെയും ആദരിച്ചു. ഈ കുട്ടികൾക്ക് സാംസ്കാരിക-സാമൂഹിക പ്രവർത്തകർ സമാഹരിച്ച സ്വര്‍ണ നാണയം സുബൈർ കൈമാറി. കുട്ടികളും വീട്ടുകാരും തയാറാക്കിയ ജ്യോതിസ് എന്ന മാഗസിൻ അബ്ദുൽ കബീർ പ്രകാശനം ചെയ്തു. പി. സജിൻ 'സമീപം' കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. കുട്ടികളുടെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. വൈവിധ്യമാർന്ന വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കുമെന്ന് സമീപം പ്രവർത്തകർ അറിയിച്ചു. കെ.എം. രാജേഷ്, ആർ. നീതു, പി. വിനോദ്. കെ. രതിൻ, മോഹൻ, സ്വപ്ന, എന്‍. സാദത്തലി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story