Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:45 AM IST Updated On
date_range 19 Oct 2017 10:45 AM ISTബ്രേക്ക് നഷ്ടപ്പെട്ട ബസ് വൈദ്യുതി കാലിൽ ഇടിച്ച് നിര്‍ത്തി
text_fieldsbookmark_border
ചങ്ങരംകുളം: . ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം മൂലം വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതോടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് സംഭവം. കക്കിടിപ്പുറത്ത് നിന്ന് ചങ്ങരംകുളം ടൗണിലേക്ക് പോകുകയായിരുന്ന ഹരിപ്രിയ ബസാണ് അപകടത്തിൽപെട്ടത്. നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ കാലടി സ്വദേശി ഉണ്ണിക്കുട്ടന്‍ ടൗണിലേക്ക് പോവേണ്ട ബസ് ഹൈവേ റോഡിലേക്ക് തന്നെ തിരിച്ച് വിട്ട് ഡിവൈഡറില്‍ ഇടിപ്പിച്ച് രണ്ട് തവണ നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരക്കേറിയ പാതയില്‍ അധിക നേരം മുന്നോട്ട് പോവാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് നിര്‍ത്താൻ ശ്രമിച്ചു. ഇതിനിടയിൽ സമീപത്തെ വൈദ്യുതി കാലിലിടിച്ച് ബസ് നില്‍ക്കുകയായിരുന്നു. സാധാരണ വിദ്യാർഥികള്‍ കയറുന്ന ബസില്‍ ദീപാവലി അവധി ആയതിനാല്‍ ബുധനാഴ്ച വിദ്യാർഥികള്‍ ഇല്ലാതിരുന്നതും അപകടത്തിെൻറ ആഘാതം കുറച്ചു. ആലങ്കോട് സ്വദേശി സുഹറ (44) പന്താവൂര്‍ സ്വദേശി കമറുദ്ദീന്‍ (40)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story