Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:15 AM GMT Updated On
date_range 19 Oct 2017 5:15 AM GMTകേരളശ്ശേരിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനം പൂർത്തിയായി; ബ്രാഞ്ച് സെക്രട്ടറിമാരിൽ കൂടുതൽ യുവാക്കൾ
text_fieldsbookmark_border
no proof കോങ്ങാട്: കേരളശേരി ഗ്രാമ പഞ്ചായത്തിലെ സി.പി.എമ്മിെൻറ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ബ്രാഞ്ച് സെക്രട്ടറി മാരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. ആകെയുള്ള 16 ബ്രാഞ്ച് സെക്രട്ടറിമാരിൽ 12 പേരും 45 വയസ്സിനു താഴെയുള്ളവരാണ് പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഡി.വൈ.എഫ്.ഐ മുണ്ടൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് വൈ.എൻ. ജയഗോപാലൻ കിഴക്കുമുറിയിലും ഡി.വൈ.എഫ്.ഐ കേരളശേരി മേഖല സെക്രട്ടറി പി.സി. ജയരാജ് വെള്ളാറയിലും വടശേരി മേഖല ഡി.വൈ.എഫ്.ഐ ജോയിൻറ് സെക്രട്ടറി രമേശ് വടശേരി സെൻറർ ബ്രാഞ്ചിലും ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി ഭാരവാഹികളായിരുന്ന സി.സി. രമേശ് വലിയ പറമ്പിലും പ്രവീൺ കുമാർ കുണ്ടളശേരി കിഴക്കിലും വി.ആർ. ഉണ്ണികൃഷ്ണൻ കേരളശേരി സൗത്തിലും രവീന്ദ്രൻ കേരളശേരി സെൻററിലും ബ്രാഞ്ച്സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. വടശേരി വടക്കുമുറിയിൽ പി. ശശി, കുണ്ടളശേരി പടിഞ്ഞാറിൽ ഉണ്ണി കൃഷ്ണൻ, കുണ്ടളശേരി സെൻററിൽ പ്രേമ കുമാരൻ, സ്കൂൾ പടിയിൽ കെ.കെ. വാസു, കേരളശേരി വെസ്റ്റിൽ രമേശ് കുമാർ, വായന ശാല സിവി. മോഹൻ ദാസ്, പടിഞ്ഞാറെ മുറിയിൽ കൃഷ്ണ കുമാരൻ, കയറം കൂടത്ത് ശ്രീകുമാർ, പള്ളിപ്പാറയിൽ ടി.വി. ഉണ്ണി കൃഷ്ണൻ എന്നിവരാണ് മറ്റ് ബ്രാഞ്ച് സെക്രട്ടറിമാർ. സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങൾ ഏരിയ സെക്രട്ടറി അഡ്വ. പി.എ.ഗോകുൽ ദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ആർ.സജിവ്, രാജേഷ് കുമാർ. കെ.എ. ബാല സുബ്രഹ്മണ്യൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കേരളശേരി ലോക്കൽ സമ്മേളനം നവംബർ അഞ്ച്, ആറു തിയതികളിൽ കേരളശേരിയിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story