Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റാഫ് ഡേക്കിടയിലെ...

സ്​റ്റാഫ് ഡേക്കിടയിലെ ദുരന്ത വാർത്ത ഐഡിയൽ സ്കൂളിനെ ദുഃഖമയമാക്കി

text_fields
bookmark_border
പൊന്നാനി: തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപക ദിനത്തിനിടയിലെത്തിയ അധ്യാപികയുടെ മരണവാർത്ത സ്കൂളിനെ ദുഃഖമയമാക്കി. സ്കൂളിലെ യു.പി വിഭാഗം അധ്യാപിക ശ്രീഷ്മയുടെ അപകട മരണമാണ് സ്കൂളിനെ ഞെട്ടിച്ചത്. സ്കൂളിലെ അധ്യാപക ദിനത്തിൽ പങ്കെടുക്കാൻ പൊന്നാനിയിൽനിന്ന് സ്കൂട്ടറിൽ പോകുമ്പോൾ കുറ്റിപ്പുറം--ചമ്രവട്ടം ജങ്ഷനിൽ ലോറിയിടിച്ച് മരിക്കുകയായിരുന്നു. ഈ സമയം സ്കൂളിൽ സ്റ്റാഫ് ഡേ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഉടൻതന്നെ അധ്യാപക ദിനാഘോഷം നിർത്തിവെച്ചു. മൂന്ന് വർഷമായി ശ്രീഷ്മ ഐഡിയൽ സ്കൂളിലെ അധ്യാപികയാണ്. സ്കൗട്ടിലും കലാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ശ്രീഷ്മ ശിഷ്യരുടെ പ്രിയ അധ്യാപികയാണ്. ഐഡിയൽ ട്രസ്റ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, അക്കാദമിക് ഡയറക്ടർ കെ.എ. മജീദ്, വി. മൊയ്തു, ഉമ്മർ പുനത്തിൽ, പ്രധാനാധ്യാപിക ചിത്ര ഹരിദാസ് എന്നിവർ സംസാരിച്ചു. സർവ മത പ്രാർഥനക്ക് വി.ടി. ജോസഫ്, കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ചിത്ര ഹരിദാസ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരും മാനേജ്മ​െൻറ് പ്രതിനിധികളും വിദ്യാർഥികളും പ്രിയ അധ്യാപികക്ക് അന്ത്യോപചാരം അർപ്പിക്കാൻ പൊന്നാനിയിലെ വസതിയിലെത്തിയിരുന്നു.- പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശ്രീഷ്മയുടെ മൃതദേഹം സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story