Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:12 AM GMT Updated On
date_range 2017-10-19T10:42:48+05:30ചരക്കുലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു
text_fieldsപൊന്നാനി: ചരക്കുലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക തൽക്ഷണം മരിച്ചു. കുറ്റിപ്പുറം-പൊന്നാനി ഹൈവേ റോഡിൽ കോട്ടത്തറ മാണിക്കുളത്ത് ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടത്തറ എരിക്കമണ്ണ ഭജനമഠത്തിനടുത്ത് താമസിക്കുന്ന, കടകശ്ശേരി െഎഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികയും കളരിക്കൽ ഹരിദാസിെൻറ മകളുമായ ശ്രീഷ്മയാണ് (25) മരിച്ചത്. രാവിലെ അധ്യാപിക പ്രജുലയോടൊപ്പം സ്റ്റാഫ് ഡേയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. ലോറി അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് ചമ്രവട്ടം ജങ്ഷൻ സിഗ്നലിൽ പിടികൂടി. മാതാവ്: ശാന്ത. സഹോദരൻ: ശ്രീക്കുട്ടൻ. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഷാഹുൽ ഹമീദിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. സഹയാത്രിക പ്രജുലക്ക് പരിക്കേറ്റു. Tir D6 Srishma 25 പൊന്നാനിയിൽ അപകടത്തിൽ മരിച്ച ശ്രീഷ്മ (25)
Next Story