Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:42 AM IST Updated On
date_range 19 Oct 2017 10:42 AM ISTമുഹമ്മദ് ഷാ, കൃഷിയുടെ വിജയപാഠം
text_fieldsbookmark_border
മലപ്പുറം: മുഹമ്മദ് ഷാ, മൂന്നാം വർഷ ബിരുദ വിദ്യാർഥി. എന്നാൽ വെറുമൊരു വിദ്യാർഥി അല്ല. നാലേക്കർ ഭൂമിയിൽ േവണ്ടതിനെല്ലാം വിത്തിറക്കി വിജയം കൊയ്യുന്ന കർഷകനാണ് ഈ യുവാവ്. കൂട്ടിലങ്ങാടി പള്ളിപ്പുറത്താണ് വീടും കൃഷിയും. അര ഏക്കറിൽ പച്ച പുതച്ച് നെല്ല്, പാടത്തോട് ചേർന്ന് കപ്പ, നേന്ത്രപ്പഴം, മൈസൂർ പഴം കൃഷി. ഇവക്കിടയിൽ പച്ചക്കറിയും. അര ഏക്കറിലാണ് മൈസൂർ പഴം കൃഷി. ആയിരം നേന്ത്രവാഴകൾ ഇതിന് സമീപം കുലച്ചു നിൽക്കുന്നു. 3000 കമ്പ് മരിച്ചീനി നട്ടത് വിളെവടുത്തു തുടങ്ങി. പിതാവ് ഖാലിദിനൊപ്പം ചെറുപ്രായത്തിൽ വയലിലിറങ്ങി തുടങ്ങിയതാണ് മുഹമ്മദ് ഷാ. കൃഷി പാഠങ്ങൾ പഠിച്ചെതല്ലാം പിതാവിൽ നിന്ന്. ഒരു വർഷം മുമ്പ് പിതാവ് മരിച്ചതോടെ 20കാരനായ ഖാലിദ് കൃഷി ഏറ്റെടുത്തു. ഉമ്മ മുജാബിയുടെ പിന്തുണയിൽ വയലിൽ വീണ്ടും പൊന്നുവിളഞ്ഞു. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് കൃഷിയിടത്തിലെത്തും മുഹമ്മദ് ഷാ. ഒമ്പത് മണിയോടെ ബിരുദ പഠനത്തിനായി പ്രിയദർശിനി കോളജിലേക്ക്. ക്ലാസ് കഴിഞ്ഞ് വീണ്ടും കൃഷിയിടത്തിൽ. കൂട്ടിന് രണ്ട് പണിക്കാരും സുഹൃത്തുക്കളായ ഷാമിൽ, ഷാഫി, റഷീദ് എന്നിവരുടെ പിന്തുണയും. കഴിഞ്ഞ വർഷം മികച്ച മരച്ചീനി കർഷകനുള്ള സി.ടി.സി.ആർ.െഎ പുരസ്കാരം ലഭിച്ചത് ഈ യുവാവിനാണ്. ഷായുടെ കൃഷിയിടത്തിൽ കോളജ് എൻ.എസ്.എസ് യൂനിറ്റ് ബുധനാഴ്ച ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സഹപാഠിയുടെ കൃഷിപാഠങ്ങൾ അവർ കണ്ടറിഞ്ഞു. കോളജ് അക്കാദമി ഡയറക്ടർ സമദ് മങ്കട ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ അഭിജിത് നേതൃത്വം നൽകി. ഷാജി അട്ടുപാറ, നൗഫൽ, പി. ആതിര എന്നിവർ സംസാരിച്ചു. കൃഷിയിടത്തിൽ വിളഞ്ഞ കപ്പയും കരിവേപ്പ് തൈയും നൽകിയാണ് മുഹമ്മദ് ഷാ കൂട്ടുകാരെ സ്വീകരിച്ചത്. photos: mpmas mohamed sha മുഹമ്മദ് ഷാ തെൻറ കൃഷിയിടത്തിൽ mpma students മുഹമ്മദ് ഷായുടെ കൃഷിയിടത്തിലെത്തിയ സഹപാഠികൾ കപ്പയുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story