Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:08 AM GMT Updated On
date_range 2017-10-19T10:38:58+05:30ആയുർവേദ സെമിനാർ
text_fieldsആയുർവേദ സെമിനാർ കോട്ടക്കൽ: ദേശീയ ആയുർവേദ ദിനത്തിെൻറ ഭാഗമായി കോട്ടക്കൽ ആയുർവേദ കോളജിൽ 'വേദനാനിർഹരണം ആയുർവേദത്തിലൂടെ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാലിയേറ്റിവ് മെഡിസിൻ വിദഗ്ധോപദേശകൻ ഡോ. സുരേഷ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ഇ. പ്രേമ അധ്യക്ഷത വഹിച്ചു. സാന്ത്വന ചികിത്സയിൽ ആയുർവേദത്തിെൻറ സാധ്യതകൾ സംബന്ധിച്ച് ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച് തലവൻ ഡോ. പി.ആർ. രമേഷ് ക്ലാസെടുത്തു. ആയുർവേദത്തിലെ വേദനാനിർഹരണ രീതികളെക്കുറിച്ച് ആര്യവൈദ്യശാല ഫിസിഷ്യൻ ഡോ. കെ.വി. രാജഗോപാലും വേദനാനിർഹരണത്തിൽ അനസ്തേഷ്യയുടെ പങ്കിനെക്കുറിച്ച് എച്ച്.എം.എസ് ആശുപത്രിയിലെ എക്സി. ഡയറക്ടർ ഡോ. എ.കെ. മുരളീധരനും പ്രബന്ധം അവതരിപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. അബ്ദുല്ലക്കുട്ടി കോലക്കാട്ട് സംസാരിച്ചു. ഒൗഷധ പ്രദർശനവും വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, പ്രബന്ധ രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഡോ. കെ.പി. മധു സ്വാഗതവും ഡോ. ഉമ കാർത്തിക് നന്ദിയും പറഞ്ഞു. കാപ്ഷൻ കോട്ടക്കൽ ആയുർവേദ കോളജിൽ നടന്ന ആയുർവേദ സെമിനാർ ഡോ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Next Story