Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:05 AM GMT Updated On
date_range 19 Oct 2017 5:05 AM GMTബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: മോഡലും ചലച്ചിത്രനടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ.സി.പിള്ള (രാമചന്ദ്രൻ പിള്ള–63) ബഹ്റൈനില്‍ നിര്യാതനായി. 35 വർഷത്തിലധികമായി ബഹ്റൈൻ പ്രവാസിയാണ്. അൽ ഹർബി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ സൽമാബാദിലെ വസതിയിൽ െവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് മരണം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ: ശ്യാമള. മറ്റു മക്കൾ: ഗിരീഷ് കുമാർ (പൈലറ്റ്, ഇത്തിഹാദ് എയർലൈൻസ്), ദീപു രാമചന്ദ്രൻ (ചലച്ചിത്രമേഖല). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story