Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി ലോഡ്​ജിൽ മരിച്ച നിലയിൽ

text_fields
bookmark_border
മലപ്പുറം: പത്തനംതിട്ട സ്വദേശിയായ 54കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി 10.30ഒാടെ കോട്ടപ്പടി പൊലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത മാൻേകാട് മുല്ലശ്ശേരി വീട്ടിൽ വിദ്യാധരൻ നായരെയാണ് ബുധനാഴ്ച രാവിലെ 11ഒാടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തരയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തേ മലപ്പുറം ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. അസുഖങ്ങളുള്ളതായും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയശേഷമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കൂ. മലപ്പുറം അഡീഷനൽ എസ്.െഎ റഷീദ് ഇൻക്വസ്റ്റ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story