Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:51 AM IST Updated On
date_range 18 Oct 2017 10:51 AM ISTമഹിളാസംഘം മാർച്ച്
text_fieldsbookmark_border
മഞ്ചേരി: വനിത സംവരണബില്ല് പാർലമെൻറിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹിളാസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. നീണ്ട 21 വർഷമായി രാജ്യത്തെ വനിതകളും സ്ത്രീസംഘടനകളും ഉയർത്തുന്ന ആവശ്യത്തോട് കേന്ദ്രസർക്കാറും മുഖ്യധാര രാഷ്ട്രീയ കക്ഷികളും പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ആരോപിച്ചു. പി. ഗൗരി ഉദ്ഘാടനം ചെയ്തു. പി. സുബൈദ, പി. സരോജിനി ചന്ദ്രൻ, ഗിരിജ വൽസരാജ്, കെ. സുലോചന, പത്മിനി, സ്മിത എന്നിവർ സംബന്ധിച്ചു. മഞ്ചേരി ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് കേരള മഹിളാസംഘം നടത്തിയ മാർച്ച് പി. ഗൗരി ഉദ്ഘാടനം െചയ്യുന്നു ലഘുലേഖ പുറത്തിറക്കി മഞ്ചേരി: ഒൗഷധ സസ്യങ്ങളുടെ ഗുണമേന്മകൾ വിവരിച്ച് ഇരുമ്പുഴിയിൽ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ലഘുലേഖ പുറത്തിറക്കി. ഔഷധ സസ്യങ്ങളുടെ വ്യാപനം ലക്ഷ്യമാക്കി ഇരുമ്പുഴിയിലെ യുവജന കൂട്ടായ്മ പ്രവാസികളുടെ സഹകരണത്തോടെ തുടങ്ങിയതാണ് പദ്ധതി. 3,000 ലഘുലേഖകൾ ഇറക്കി. ഇവ വീടുകളിൽ എത്തിക്കും. കരുനെച്ചി, മുഞ്ഞ, ആടലോടകം, അയ്യപ്പാന, മുരുക്ക്, ബ്രഹ്മി, വാതംകൊല്ലി, പതിമുകം തുടങ്ങിയ സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധ മൂല്യങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ലഘുലേഖ പി. ഉബൈദുല്ല എം.എൽ.എ ജയാനന്ദന് നൽകി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story