Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുഞ്ചത്ത് ജ്വല്ലേഴ്സ്...

തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപത്തട്ടിപ്പ്: ഒരു ഡയറക്ടർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
തിരൂർ: തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഒരു ഡയറക്ടർ കൂടി അറസ്റ്റിൽ. നിറമരുതൂർ കാളാട് ആലിൻചുവട് കലമ്പകലകത്ത് അബ്ദുൽ ഗഫൂറിനെയാണ് (30) തിരൂർ എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കോടികളുടെ നിക്ഷേപവുമായി അടച്ചുപൂട്ടിയ തുഞ്ചത്ത് ജ്വല്ലേഴ്സി​െൻറ പ്രധാന ഉടമകളിൽ ഒരാളാണ് അബ്ദുൽ ഗഫൂറെന്ന് പൊലീസ് അറിയിച്ചു. തുഞ്ചത്ത് ജ്വല്ലേഴ്സിനൊപ്പം അക്കംപ്ലീഷ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇയാൾ മറ്റൊരു സ്ഥാപനം സ്വന്തമായി നടത്തിയിരുന്നതായും അതി​െൻറ പേരിലും കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തി​െൻറ പേരിൽ അഞ്ച് കോടിയിൽപരം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ച് വരികയാണ്. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തു. തുഞ്ചത്ത് ജ്വല്ലേഴ്സി​െൻറ പേരിൽ എം.ഡി ജയചന്ദ്രൻ അറിയാതെ 15 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പരാതിയുണ്ട്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പുതിയ കമ്പനിയുടെ പേരിലുള്ള തട്ടിപ്പ് വെളിവായത്. ഈ കേസിൽ മറ്റ് ചിലർ കൂടി പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. തിരൂർ, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന തുഞ്ചത്ത് ജ്വല്ലേഴ്സ് ഒന്നര വർഷം മുമ്പാണ് കോടികളുടെ നിക്ഷേപവുമായി അടച്ചുപൂട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story